പളളുരുത്തി: ചെല്ലാനത്ത് പുലിമുട്ടോടു കൂടിയ കടൽഭിത്തി നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്തംഗം പ്രവീൺദാമോദരപ്രഭുവിന്റെ നേതൃത്വത്തിൽ 60 മണിക്കൂർ നിരാഹാര സമരത്തിന് തുടക്കം കുറിച്ചു. ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്. സുമേഷ്, ആന്റണി ലൈസൻ, ഗോവിന്ദരാജ്പൈ, എൻ.എൽ. ജെയിംസ്, സരോജം സുരേന്ദ്രൻ, പി.ബി. സുജിത്ത്, പ്രീതാമണി തുടങ്ങിയവർ സംബന്ധിച്ചു.