പറവൂർ: ചേന്ദമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണോദ്ഘാടനവും പട്ടയ വിതരണ മേളയും ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് ഓൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.എസ്. സുനിൽകുമാർ, കലക്ടർ എസ്. സുഹാസ്, റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ. ജയതിലക് എന്നിവർ സംസാരിക്കും. ചേന്ദമംഗലം വില്ലേജ് ഓഫിസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ വി.ഡി. സതീശൻ എം.എൽ.എ ശിലാഫലകം അനാഛാദനവും പട്ടയ വിതരണവും നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂബ് അദ്ധ്യക്ഷത വഹിക്കും.ഹൈബി ഈഡൻ എം.പി വിശിഷ്ടാതിഥിയാകും.