മൂവാറ്റുപുഴ: പായിപ്ര സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പച്ചക്കറി സംഭരണ ശാലയുടെ ഉദ്ഘാടനം എൽദോഎബ്രാഹാം എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എസ്.റഷീദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ പി.എസ്. ഗോപകുമാർ, നസീമ സുനിൽ, അശ്വതി ശ്രീജിത്, അസിസ്റ്റന്റ് രജിസ്ട്രാർ രമ, ബാങ്ക് വൈസ് പ്രസിഡന്റ് വി.എസ്. മുരളി, ഡയറക്ടർ ബോർഡ് മെമ്പർമാരായ എം.എ. നൗഷാദ്, പി.എ. ബിജു എന്നിവർ സംസാരിച്ചു. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് പച്ചക്കറി സംഭരണ ശാലകൾ സഹകരണ സംഘങ്ങളിൽ ആരംഭിച്ചിട്ടുള്ളത്. കൃഷിക്കാരന് മതിയായ വില ലഭിക്കുകയും ഉപഭോക്താക്കൾക്ക് മിതമായ വിലക്ക് പച്ചക്കറി ലഭിക്കുകയും ചെയ്യുകയെന്നതാണ് ലക്ഷ്യം. സർക്കാർ നിശ്ചയിക്കുന്ന വിലക്ക് ഉത്പന്നങ്ങൾ സംഭരിക്കും. പ്രാദേശികമായി കർഷകർ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളാണ് സംഭരിക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദ് പറഞ്ഞു.