കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിൽ ക്ഷയരോഗ ചികിത്സയിലുള്ളവർക്ക് പൂരക പോഷകാഹാരം നല്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രസിഡന്റ് ഷിജി അജയൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്​റ്റാൻഡിംഗ് കമ്മ​ിറ്റി ചെയർപേഴ്‌സൺ സാലിബേബി അദ്ധ്യക്ഷയായി. വിജു നത്തുംമോളത്ത്, ഡോ. അരുൺ ജേക്കബ്, പോൾ വെട്ടിക്കാടൻ, നീമ ജിജോ, ഗീതശശി, കെ.കെ സജി തുടങ്ങിയവർ സംസാരിച്ചു. ക്ഷയ രോഗചികിത്സയിൽ മികച്ച പ്രവർത്തനത്തിന് സംസ്ഥാന സർക്കാരിന്റെ 'അക്ഷയകേരളം' പുരസ്‌കാരം നേടിയതിന് പിന്നാലെയാണ് പോഷകാഹാര പദ്ധതിയും നടപ്പിലാക്കുന്നത്. ഔഷധത്തിനൊപ്പം മതിയായ ആഹാരവും ലഭ്യമാക്കുന്നതാണ് പദ്ധതി.