cd-release
എന്റെ ദൈവം എന്ന ഭക്തിഗാന ആൽബം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ., ബാല സിനിമാ താരം ആദീഷ് പ്രവീൺ എന്നിവർ ചേർന്ന് റിലീസ് ചെയ്യുന്നു

പെരുമ്പാവൂർ: ഡീക്കൺ ടോണി മേതലയുടെ ജീവകാരുണ്യ പ്രവർത്തനത്തെ ആസ്പദമാക്കി അദ്ദേഹം തന്നെ എഴുതിയ എന്റെ ദൈവം എന്ന ഭക്തിഗാന ആൽബം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ., ബാല സിനിമാ താരം ആദീഷ് പ്രവീൺ എന്നിവർ റിലീസ് ചെയ്തു. എഴുത്തുകാരൻ, കവി, ചാനൽ, പത്ര ജീവകാരുണ്യ പ്രവർത്തകൻ, പുസ്തക പ്രസാദകൻ എന്നിവക്കുള്ള വായന പൂർണിമയുടെ ദേശപ്പെരുമ പുരസ്‌കാരം ബെന്നി ബഹനാൻ എം.പി., എൽദോസ് കുന്നപ്പിള്ളി എം.എൽ.എ., ടെൽക്ക് ചെയർമാൻ എൻ.സി. മോഹനൻ, സിനിമ സീരിയൽ നടൻ ബിജോയ് വർഗീസ് എന്നിവർ ഡീക്കൺ ടോണി മേതലക്ക് സമ്മാനിച്ചു. വായന പൂർണിമ ചീഫ് കോ ഓർഡിനേറ്റർ ഇ.വി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ഷാജി സരിഗ, കെ. മോഹനൻ, ജി. വിക്രമൻ നായർ, ജയകുമാർ ചെങ്ങമനാട്, പി.എസ്. പണിക്കർ, ഡോ. സിന്ദു ശ്രീകുമാർ, സബ്ബ് ഇൻസ്‌പെക്ടർ ഒ.എം.സലീം, സീനിയർ പോലീസ് ഓഫീസർ അബ്ദുൾ മനാഫ് എന്നിവർ പ്രസംഗിച്ചു. ഇ.വി. നാരായണന്റെ കളീം കവിതേം എന്ന ഓൺലൈൻ ക്ലാസ്സും ആദീഷ് പ്രവീൺ റിലീസ് ചെയ്തു.