kvves
പട്ടിമറ്റത്ത് വ്യാപാരികൾ നടത്തിയ പ്രതിഷേധ സമരം

പട്ടിമറ്റം: കൊവിഡ് പ്രതിസന്ധിയിൽപ്പെട്ട് തകർന്ന് കൊണ്ടിരിക്കുന്ന വ്യാപാരമേഖലയെ സംരക്ഷിക്കണമെന്നും, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വ്യാപാരദ്റോഹ നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പട്ടിമ​റ്റത്ത് പോസ്​റ്റ് ഓഫീസിന് മുന്നിലും പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മുന്നിലും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ബാബു കുരുത്തോല ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.വി. ഗോപാലൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ​ടി. പി. അസൈനാർ,ട്രഷറർ എൻ.കെ. ഗോപാലൻ, വൈസ് പ്രസിഡന്റുമാരായ എൻ.പി. ബാജി, ടി.വി. ബാബുരാജ്, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി വി.ജി. പ്രദീഷ്, സി.കെ. ഷംസുദ്ദീൻ, വി.എസ്. അനിൽ തുടങ്ങിയവർ നേതൃത്വം നൽകി.