കോലഞ്ചേരി: പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഐക്കരനാട് പഞ്ചായത്തിൽ യു.ഡി.എഫിന്റെ പ്രകടനപത്രിക പ്രചാരണത്തിന് തുടക്കമായി. പഞ്ചായത്തിലെ എല്ലാ വാർഡിലെയും ജനങ്ങളിൽ നിന്നും അഭിപ്രായ ശേഖരണം നടത്തിയാണ് പത്രിക പുറത്തിറക്കുന്നത്. മണ്ഡലംതല ഉദ്ഘാടനം തോന്നിക്കയിൽ സി.പി. ജോയി നിർവഹിച്ചു. ബിനിഷ് പുല്ല്യാട്ടേൽ, കെ.പി. സ്‌കറിയ, സി ജെ. ജേക്കബ്, വി.എം. ജോർജ്, എം.കെ. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.