പെരുമ്പാവൂർ: കൂവപ്പടി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ നെടുമ്പാറ എസ്.സി കോളനി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. നിർവഹിച്ചു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയാണ് പദ്ധതിയ്ക്ക് വകയിരുത്തിയത്. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എം.പി. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം. പി. ശിവൻ, അസിസ്റ്റന്റ് എൻജിനീയർ ഷൈൻ പള്ളത്ത്, എം.ഡി. ബാബു, ബിനോയ് അരീയ്ക്കൽ എന്നിവർ പങ്കെടുത്തു.