കളമശേരി: പാലാരിവട്ടം ഫ്ലൈഓവർ നിർമ്മാണത്തിലെ അഴിമതിയിൽ വിജിലൻസ് പ്രതി ചേർത്ത മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് കളമശേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃതത്തിൽ എച്ച്.എം.ടി കവലയിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ. എ.എം യൂസഫ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ കളമശേരി മണ്ഡലം സെക്രട്ടറി കെ.വി. രവീന്ദ്രൻ ,സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.എൻ. ഗോപിനാഥ് ,സി എൻ.ജലീൽ, ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. എൽ.ഡി.എഫ് നേതാക്കളായ കെ.പി. കരിം ,എം.എ. നൗഷാദ് ,കരിം നടക്കൽ, രതീഷ് തുടങ്ങിയവർ പ്രതിഷേധത്തിനു നേതൃത്വം നൽകി. എസ്. രമേശൻ,ഷാജി എന്നിവർ സംസാരിച്ചു.