കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) വിവിധ പി.ജി.കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്റെ രണ്ടാംഘട്ട അലോട്ട്‌മെന്റിനുള്ള ഓപ്ഷൻ അഞ്ചിന് വൈകിട്ട് നാല് വരെ സമർപ്പിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ ആറു മുതൽ 10 വരെയുള്ള ദിവസങ്ങളിൽ ഓൺലൈനായി ഫീസ് അടച്ച് പ്രവേശന നടപടികൾ പൂർത്തികരിക്കണമെന്ന് കുഫോസ് രജിസ്ട്രാർ ഡോ.ബി. മനോജ് കുമാർ അറിയിച്ചു.