പെരുമ്പാവൂർ: കുന്നത്തുനാട് താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ നവീകരിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് അഡ്വ. കെ. ശ്രീശകുമാർ നിർവഹിച്ചു. സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം വി.പി. സജീന്ദ്രൻ എം.എൽ.എയും, ഓഫീസിന്റെയും വിപണന ഉദ്ഘാടനവും ടെൽക്ക് ചെയർമാൻ എൻ.സി. മോഹനൻ നിർവഹിച്ചു. ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ., യൂണിയൻ വൈസ് പ്രസിഡന്റ് ടി.എൻ. ദീലീപ്കുമാർ, സെക്രട്ടറി എസ്. ജയകൃഷ്ണൻ, അഡി. ഇൻസ്‌പെക്ടർ എസ്. മുരുകേഷ്, യൂണിയൻ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.