snc
ആലുവ ശ്രീനാരായണ ക്ലബിന്റെ നേതൃത്വത്തിൽ ഈഴവ മെമ്മോറിയൽ ശതോത്തര ജൂബിലിയോടനുബന്ധിച്ച് സംവരണ സംരക്ഷണ പ്രതിജ്ഞയെടുക്കുന്നു

നെടുമ്പാശേരി: ആലുവ ശ്രീനാരായണ ക്ലബിന്റെ നേതൃത്വത്തിൽ ഈഴവ മെമ്മോറിയൽ (ഡോ. പല്പ്പു ജയന്തി) ശതോത്തര ജൂബിലി ആഘോഷങ്ങൾ പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ആർ. സുനിൽ അദ്ധ്യക്ഷത വഹിച്ചു. സമുദായിക സംവരണ സംരക്ഷണ പ്രതിജ്ഞയെടുത്തു. സെക്രട്ടറി കെ.എൻ. ദിവാകരൻ, ട്രഷറർ കെ.ആർ. ബൈജു, കെ. കുമാരൻ, ആർ.കെ. ശിവൻ, എം.കെ. ശശി, രൂപേഷ് മാധവൻ, ലൈല സുകുമാരൻ, ഷിജി രാജേഷ്, വി.എസ്. രാജേഷ് എന്നിവർ സംസാരിച്ചു.