bank-rate

കൊച്ചി​: യൂണിയൻ ബാങ്ക് 30 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭവന വായ്പകളുടെ പലിശാ നിരക്കുകളിൽ 10 ബി.പി.എസ് കുറച്ചു. വനിതാ വായ്പക്കാർക്ക് 5 ബി.പി.എസിന് പലിശ നിരക്കിൽ കൂടുതൽ ഇളവ് ലഭിക്കും. ഡിസംബർ 31 വരെ ഭവന പ്രോസസിംഗ് ചാർജുമില്ല.

10,000 രൂപ വരെ നിയമ, മൂല്യനിർണ്ണയ ചാർജുകളും എഴുതിത്തള്ളി. ഈ പലിശ ഇളവുകളെല്ലാം നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു.

കാർ, വിദ്യാഭ്യാസ വായ്പകൾക്കും പ്രോസസ്സിംഗ് ചാർജുകളൊന്നുമില്ല.