sarada
ഒക്കൽ ഗ്രാമ പഞ്ചയത്ത് 16ാം വാർഡിൽ പമ്പ് ഹൗസ് ശ്മശാനം റോഡിന്റെ പുനരുദ്ധരണപ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: ഒക്കൽ ഗ്രാമ പഞ്ചയത്ത് 16ാം വാർഡിൽ പമ്പ് ഹൗസ് ശ്മശാനം റോഡിന്റെ പുനരുദ്ധരണ ജോലി ആരംഭിച്ചു.2018 ൽ വെള്ളപ്പൊക്ക കെടുതിയിൽ ഒലിച്ചു പോയ റോഡ് സഞ്ചാരയോഗ്യമല്ലാതായതോടെ ഓട്ടോറിഷ വിളിച്ചാൽ പോലും ലഭ്യമല്ലാത്ത സാഹചര്യമായിരുന്നു. മഴ പെയ്താൽ വെള്ളക്കെട്ടു മൂലം പല വീടുകളിലൂടെ സഞ്ചരിച്ചാണ് ജനങ്ങൾ പുറത്തു പോയിരുന്നത് . ജില്ലാ പാഞ്ചായത്ത് മെമ്പർ ശാരദ മോഹന്റെ വികസന ഫണ്ടിൽപെടുത്തി പതിനെട്ടു ലക്ഷം രൂപ അനുവദിച്ചാണ് നിർമ്മാണ പ്രവർത്തി ആരംഭിച്ചിരിക്കുന്നത്. നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത അംഗം ശാരദ മോഹനൻ നിർവഹിച്ചു. വിലാസിനി സുകുമാരൻ,ഗായത്രി വിനോദ്, സി.വി ശശി, പി.ടി പ്രസാദ്, മിഥുൻ തമ്പി, ടി.പി.ഷിബു, കെ.എസ്സ് ജയൻ എന്നിവർ സംസാരിച്ചു.