അങ്കമാലി: നഗരസഭ പുതിയതായി നിർമ്മിക്കുന്ന ടൗൺ ഹാളിന്റെ ശിലാസ്ഥാപനം ഇന്ന് വൈകീട്ട് 4.30 ന് മന്ത്രി എ.സി. മൊയ്തിൻ ഉദ്ഘാടനം ചെയ്യും.റോജി. എം.ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ചെയർപെഴ്‌സൺ എം. എ. ഗ്രേസി,വൈസ് ചെയർമാൻ എം. എസ്. ഗിരീഷ്‌കുമാർ,സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ലില്ലിവർഗ്ഗീസ്,വിനിത ദിലീപ്,പുഷ്പമോഹനൻ, കെ. കെ. സലി,ഷോബി ജോർജ്ജ്,വാർഡ് കൗൺസിലർ ബി ജു പൗലോസ് എന്നിവർ സംസാരിക്കും