kklm
മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഓഫീസർ ബിജു ജോണിനെ സഹപ്രവർത്തകരുടെ നേതൃത്വത്തിൽ ആദരിക്കുന്നു

കൂത്താട്ടുകുളം : മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഓഫീസർ ബിജു ജോണിനെ സഹപ്രവർത്തകരുടെ നേതൃത്വത്തിൽ ആദരിച്ചു. പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ വച്ച് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ. മോഹൻദാസ് ബിജു ജോണിന് മൊമെന്റോ നൽകി ആദരിച്ചു. പ്രിൻസിപ്പൽ എസ്ഐ ശാന്തി കെ. ബാബു, എസ്.എൻ.ഷീല, പി.കെ. സുരേഷ്, എം.കെ. ജയകുമാർ, കെ.പി. സജീവ്, വി.കെ.രതീഷ്, എ.കെ.ജയചന്ദ്രൻ, കെ.എം.ബിജു എന്നിവർ സംസാരിച്ചു.