കൊച്ചി: കൊച്ചി കോർപ്പറേഷന്റെ അവസാന കൗൺസിൽ യോഗവും പതിവുപോലെ ബഹളത്തിൽ കലാശിച്ചു. ഭരണത്തിലെ പിഴവുകൾ ഒന്നൊന്നായി ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് കെ.ജെ.ആന്റണി ഭരണസമിതിക്കെതിരെ കുറ്റപത്രം അവതരിപ്പിച്ചശേഷം കൗൺസിൽ ബഹിഷ്‌കരിക്കുകയായിരുന്നു. .
ഇഗവേണൻസ്, സിറ്റി ഗ്യാസ് തുടങ്ങിയ നടപ്പാകാത്ത പദ്ധതികൾ ,കരാറുകാരുടെ സമരം, കേന്ദ്രസംസ്ഥാന സർക്കാരുകളുടെ പദ്ധതികളിലായി കോടി കണക്കിന് തുക നഷ്ടപ്പെടുത്തി, ആസ്ഥാന മന്ദിര നിർമാണം പൂർത്തിയാക്കിയില്ല, റോ റോ നടത്തിപ്പിലെ വീഴ്ച. റേ പദ്ധതിയുടെ പരാജയം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിച്ചു.


കുപ്പപത്രം അവതരിപ്പിച്ചശേഷം മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. അവസാന കൗൺസിലിലെങ്കിലും മറുപടി കേൾക്കാൻ ഇരിക്കണമെന്ന മേയർ സൗമിനി ജെയിനിന്റെ അഭ്യർത്ഥന അവർ തള്ളിക്കളഞ്ഞു.കുറ്റപത്രം വസ്തുദ്ധാ വിരുദ്ധമാണെന്ന് ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ പറഞ്ഞു. വികസന പ്രവർത്തനങ്ങളിൽ സർക്കാർ കോർപ്പറേഷനോട് ചിറ്റമ്മ നയം സ്വീകരിച്ചതായി അദ്ദേഹം കൂറ്റപ്പെടുത്തി. . കോർപ്പറേഷൻ സെക്രട്ടറിയായി സർക്കാർ നിയമിച്ച ഐ.ആർ.എസ്. ഉദ്യോഗസ്ഥന്റെ തെറ്റായ സമീപനമാണ് നഗരസഭയെ പ്രശ്‌നങ്ങളിലേക്ക് തള്ളിവിട്ടതെന്നും, ഒന്നരമാസക്കാലം ഒരു ഫയൽപോലും നീക്കാതെ സെക്രട്ടറി പ്രവർത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
. ഐ.എസ്.ഒ. അംഗീകാരം നേടിയ കേരളത്തിലെ ആദ്യ നഗരസഭയായി കൊച്ചി നഗരസഭ മാറിയെന്നും, ഇത് വലിയ നേട്ടമാണെന്നും മേയർ പറഞ്ഞു.സ്‌നേഹ ഭവൻ, റോ-റോ ബോട്ട് നിർമാണം, വേങ്ങൂരിലെ ഭവന പദ്ധതി, റേ പദ്ധതി തുടങ്ങിയവ ഈ കൗൺസിലിന്റെ കാലത്തുണ്ടായ വികസന പ്രവർത്തനങ്ങളാണ് എന്ന് മേയർ പറഞ്ഞു.ഗാന്ധി സ്‌ക്വയർ പാർക്ക്, തൈക്കൂടത്തെ നടപ്പാത, കോയിത്തറ പാർക്ക്, പനമ്പിള്ളിനഗറിലെ ഓപ്പൺസ്റ്റേജ്, എബ്രഹാം മാടമാക്കൽ റോഡ് തുടങ്ങി വികസനമില്ലാത്ത ഒരു ഡിവിഷൻ പോലും നഗരസഭിയിൽ ഇല്ലെന്ന് മേയർ പറഞ്ഞു.
വീടുകളിൽ പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ ആദ്യ അപേക്ഷ വന്നത് ഈ വർഷം ജൂലായിലാണ്. പൊലീസുകാർക്ക് വേണ്ടി മാത്രമായി സി.എഫ്.എൽ.ടി.സി. എന്ന ആവശ്യത്തിന് നഗരസഭ മുൻകൈയെടുത്തുവെന്നും മേയർ പറഞ്ഞു.

വികസനത്തിന്റെ കാര്യത്തിൽ ഈ കൗൺസിൽ ഭരണം വട്ടപൂജ്യമായിരുന്നുവെന്ന് എൽ.ഡി.എഫ് പാർലിമന്ററി സെക്രട്ടറി വി .പി. ചന്ദ്രൻ പറഞ്ഞു. ഇ ഗവേണൻസ് നടപ്പാക്കാത്തതാണ് ഏറ്റവും വലിയ പരാജയമെന്ന് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പൂർണിമ നാരായൻ കുറ്റപ്പെടുത്തി