കൊച്ചി: ഇന്ത്യൻ ഓയിൽ അദാനി ഗ്രൂപ്പിന് സിറ്റി ഗ്യാസ് പദ്ധതിക്കായി പൈപ്പ് ഇടുന്നതിന് റോഡ് കട്ട് ചെയ്യാൻ കോർപ്പറേഷൻ കൗൺസിൽ അനുമതി നൽകി. വ്യവസ്ഥകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. നിശ്ചിത ദൂരം വീതം റോഡിൽ കുഴിയെടുത്ത ശേഷം ഇവ പൂർവ്വ സ്ഥിതിയിലാക്കിയ ശേഷം മാത്രമേ അടുത്തയിടത്ത് കുഴിയെടുക്കാവു. ഇവിടെ ബി.എം.ബി.സി. ടാറിംഗ് നടത്തണം തുടങ്ങിയവയാണ് നിബന്ധനകൾ. ഇതോടൊപ്പം ജി.സി.ഡി.എ. തുരുത്തി കോളനിയിലെ 54 കുടുംബങ്ങൾക്ക് പട്ടയം കൊടുക്കാനുള്ള എൻ.ഒ.സി. ക്ലിയറൻസ് കൊടുക്കാനും കൗൺസിൽ അനുമതി നൽകി. വർഷങ്ങളായുള്ള പ്രശ്‌നങ്ങൾക്കാണ് ഇതോടെ പരിഹാരമായത്.