അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറത്തിന്റെ ആഭ്യമുഖ്യത്തിൽ എഴുത്തുകാരുടെ കൂട്ടായ്മ നാളെ (വെള്ളി) 2.30 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരും. ഫോറം ഡയറക്ടർ ടോം ജോസ് അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ ഉദ്ഘാടനം ചെയ്യും. യൂണിവേഴ്‌സിറ്റി കോളേജ് പ്രൻസിപ്പൽ കവി ഡോ.സുരേഷ് മൂക്കന്നൂർ മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള മാതൃഉഭാഷാ വാരാഘോഷത്തിന്റെ സമാപന സമ്മേളനവും ഇതോടൊപ്പം നടക്കുമെന്ന് കൺവീനർ ടി.എം. വർഗ്ഗീസ് അറിയിച്ചു.