mla
അങ്കമാലി നഗരസഭ 24ാം വാർഡിൽ ഓൾഡ് ട്രഷറി റോഡിന്റെ ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിക്കുന്നു.

അങ്കമാലി : ഓൾഡ് ട്രഷറി റോഡിന്റെ ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽനിന്നും 21.50 ലക്ഷം രൂപ വിനിയോഗിച്ച് ടൈൽ വിരിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. വാർഡ് കൗൺസിലർ ബാസ്റ്റിൻ പാറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. കെ.എസ് ഷാജി, വാർഡ് വികസന സമിതി ചെയർമാൻ ജിമ്മി അരീയ്ക്കൽ എന്നിവർ സന്നിഹിതരായിരുന്നു.