m
മുടക്കുഴ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: മുടകുഴ പഞ്ചായത്ത്‌ ഓഡിറ്റോറിയം അഡ്വ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘടാനം ചെയ്തു. പഞ്ചായത്തിന്റെ മുകൾ നിലയിൽ പഞ്ചായത്തിന്റെയും, ജില്ലാപഞ്ചായത്തുും സംയുക്തമായി 32ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. പഞ്ചായത്ത്‌ പ്രസിഡന്റ് ജിഷ സോജൻ അദ്ധ്യക്ഷത വഹിച്ചു .പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എ.റ്റി. അജിത് കുമാർ,ജില്ല മെമ്പർ ജാൻസി ജോർജ്, മെമ്പർമാരായ ഷോജ റോയ്, പി.കെ.ശിവദാസ്, എൽസി പൗലോസ്, ഷൈമി വർഗീസ്, പി.കെ.രാജു, ബിബിൻ പുനത്തിൽ, എസ്. നാരായണൻ ,ലിസ്സി മത്തായി, മിനി ഷാജി, പി .പി അവറാച്ചൻ, സോഫി രാജൻ, സെക്രട്ടറി അതിഥി ദേവി എന്നിവർ സംസാരിച്ചു.