election-

കൊച്ചി: എറണാകുളം ജില്ലയിലെ പകുതിയോളം ഗ്രാമ - ബ്ളോക്ക് പഞ്ചായത്തുകളിൽ ഇക്കുറി വനിതകൾ പ്രസിഡന്റുമാരാകും. പട്ടികജാതി, പട്ടികവർഗ വനിതാ സംവരണ പഞ്ചായത്തുകൾ നിശ്ചയിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി. ജില്ലയിലെ 84 ഗ്രാമപഞ്ചായത്തുകളിൽ 39 ൽ വനിതകളാണ് പ്രസിഡന്റാകുക. നാലിടങ്ങളിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ പ്രസിഡന്റാകും. 14 ബ്ളോക്ക് പഞ്ചായത്തുകളിൽ ഏഴിലും വനിതകൾ പ്രസിഡന്റാകും. സംവരണം നിശ്ചയിച്ചതോടെ അനുയോജ്യരായ സ്ഥാനാർത്ഥികളെ കണ്ടെത്താൻ രാഷ്ട്രീയ പാർട്ടികൾ ശ്രമം തുടങ്ങി. സംവരണം ചെയ്ത വിഭാഗങ്ങളിൽ നിന്നുള്ളവർ തിരഞ്ഞെടുക്കപ്പെടുമെന്ന് പാർട്ടികൾ ഉറപ്പാക്കേണ്ടിവരും. ഭൂരിപക്ഷം ലഭിക്കുന്നവർക്ക് സംവരണ വിഭാഗങ്ങളിൽ നിന്നുള്ളവർ ഇല്ലെങ്കിൽ എതിർപക്ഷത്തുനിന്ന് ജയിച്ചവർ പദവി കൊണ്ടുപോകും. അതിനാൽ ജയം ഉറപ്പാക്കാൻ കഴിയുന്ന സ്ഥാനാർത്ഥികളെ കണ്ടെത്തുക വിഷമകരമാകും.

ഗ്രാമപഞ്ചായത്തുകൾ

പട്ടികജാതി വനിത

എടത്തല

കീഴ്‌മാട്

ഉദയംപേരൂർ

വനിതകൾ

ചേന്ദമംഗലം

വടക്കേക്കര

ചിറ്റാറ്റുകര

കരുമാല്ലൂർ

വരാപ്പുഴ

തുറവൂർ

മഞ്ഞപ്ര

കറുകുറ്റി

കാഞ്ഞൂർ

അശമന്നൂർ

വേങ്ങൂർ

കൂവപ്പടി

ചൂർണിക്കര

കടമക്കുടി

എളങ്കുന്നപ്പുഴ

നായരമ്പലം

എടവനക്കാട്

പള്ളിപ്പുറം

കുമ്പളങ്ങി

മുളന്തുരുത്തി

വടവുകോട്- പുത്തൻകുരിശ്

ഐക്കരനാട്

കുന്നത്തുനാട്

പൈങ്ങോട്ടൂർ

പിണ്ടിമന

പല്ലാരിമംഗലം

കോട്ടപ്പടി

ഇലഞ്ഞി

തിരുമാറാടി

പാലക്കുഴ

ചെങ്ങമനാട്

കുന്നുകര

പുത്തൻവേലിക്കര

ആവോലി

ആരക്കുഴ

ആയവന

മഞ്ഞള്ളൂർ

ബ്ളോക്ക് പഞ്ചായത്തുകൾ

പട്ടികജാതി വനിത

വൈപ്പിൻ

വനിതകൾ

പറവൂർ

ആലങ്ങാട്

അങ്കമാലി

ഇടപ്പള്ളി

കേരള പഞ്ചായത്ത് ആക്ട് പ്രകാരമാണ് ത്രിതല പഞ്ചായത്തുകളിൽ സംവരണം ഏർപ്പെടുത്തുന്നത്. ഇതുപ്രകാരം 941 പഞ്ചായത്തുകളിൽ 417 എണ്ണം വനിതകൾക്കും 46 എണ്ണം പട്ടികവർഗ സ്ത്രീകൾക്കും 46 എണ്ണം പട്ടികജാതിക്കും 8 എണ്ണം പട്ടികവർഗ വനിതകൾക്കും 8 എണ്ണം പട്ടിക വർഗത്തിനുമാണ് സംവരണം ചെയ്തത്. ഇവയാണ് വിവിധ ജില്ലകൾക്ക് വീതിച്ചുനൽകിയത്.

ഒരുക്കങ്ങൾ മുന്നോട്ട്

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗത്തിൽ മുന്നേറുകയാണ്. വോട്ടർ പട്ടികയിൽ പേർ ചേർക്കാനും സ്ഥലം മാറ്റാനുമുള്ള അപേക്ഷകൾ അക്ഷയകളും ജനസേവാ കേന്ദ്രങ്ങൾ വഴിയും സ്വീകരിക്കുന്നുണ്ട്. വോട്ടെടുപ്പിന് ഉപയോഗിക്കേണ്ട മെഷീനുകളുടെ പരിശോധനകളും സാങ്കേതിക ക്രമീകരണങ്ങളും തുടരുകയാണ്.