cooperative
രാമമംഗലം സർവീസ് സഹകരണ ബാങ്കിൻറെ ആഭിമുഖ്യത്തിൽ സമ്മിശ്ര മത്സ്യ കൃഷി വായ്പാ പദ്ധതിയുടെ ഉദ്ഘാടനം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച്കൊണ്ട് മൂവാറ്റുപുഴ അസിസ്റ്റൻറ് രജിസ്ട്രാർ സി.പി രമ നിർവഹിക്കുന്നു.

പിറവം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി രാമമംഗലം സർവീസ് സഹകരണ ബാങ്കിൻറെ ആഭിമുഖ്യത്തിൽ ചെറുകിട സംരംഭകർക്കായി ഏർപ്പെടുത്തിയിട്ടുള്ള വായ്പാ പദ്ധതിയുടെ ഉദ്ഘാടനം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ടു ബഹുമാനപ്പെട്ട മൂവാറ്റുപുഴ അസിസ്റ്റൻറ് രജിസ്ട്രാർ (ജനറൽ) സി.പി രമ നിർവഹിച്ചു. ഊരമന നാച്ചേരിൽ, എൻ.കെ എലിയസും സഹപ്രവർത്തകരും സംയുക്തമായി ആരംഭിച്ചിട്ടുള്ള മത്സ്യകൃഷിയും അതോടനുബന്ധിച്ച് മുട്ട കോഴി, താറാവ് , ഏത്തവാഴ എന്നിവയുടെയും കൃഷികൾ നടത്തുന്നത് അഞ്ച് ഏക്കറോളം വരുന്ന സ്ഥലത്താണ് കൃഷി ആരംഭിച്ചിരിക്കുന്നത്. സമ്മിശ്ര കൃഷിയെ പ്രോത്സാഹിപ്പിക്കുവാനും തൊഴിൽ ലഭ്യമാക്കുവാനും വേണ്ടി ബാങ്ക് കുറഞ്ഞ പലിശക്കാണ് വായ്പ നൽകുന്നത്. യോഗത്തിൽ ബാങ്ക് പ്രസിഡണ്ട് സി.സി ജോൺ അധ്യക്ഷത വഹിച്ചു. ബോർഡ് അംഗങ്ങളായ എം. സി അനിൽകുമാർ,അലൻ ബേബി,എം.ബി ബാബുമോൻ, എം.വി ബിജോയ്, കവിത ജേക്കബ്, ഫിലോമിന തമ്പി, സെക്രട്ടറി ജിബി ചെറിയാൻ എന്നിവർ പ്രസംഗിച്ചു. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരായ കെ.ബി ദിനേശൻ,പി.എൻ ബിജു എന്നിവർ സന്നിഹിതരായിരുന്നു