പിറവം : വാളിയപാടത്തുനിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന 112200ലിറ്റർ വിദേശ മദ്യം എക്സൈസ് സംഘം പിടികൂടി. വാളിയപ്പാടത്തുനിന്ന് വെട്ടിമൂട് പോകുന്ന വഴിക്ക് കോളാപിള്ളിൽ കെ. എം ദിവാകരന്റെ വീടിന്റെ താഴത്തെ നിലയിൽ നിന്നും പുരയിടത്തിൽ പാർക്ക് ചെയ്തിരുന്നാ സ്കൂട്ടറിൽ നിന്നുമാണ് ഇവ പിടിച്ചെടുത്തത്.

അനധികൃത വില്പന നടത്തുന്നതിനാണ് മദ്യം സൂക്ഷിച്ചിരുന്നത്. ദിവാകരനെതിരെ ജാമ്യം ഇല്ല വകുപ്പ് പ്രകാരം കേസെടുത്തതായി പിറവം എക്‌സൈസ് അറിയിച്ചു.