കൊച്ചി : അപകട കെണിയൊരുക്കുകയാണ് കുണ്ടന്നൂർ - തേവര പാലം. 1.75 കിലോമീറ്റർ നീളമുള്ള പാലത്തിലെ ‘ടാർതിട്ട ’കളിൽ തട്ടി വാഹനാപകടം പതിവായി. ഇരുചക്ര വാഹനങ്ങളാണ് അധികും അപകടത്തിൽ പെടുന്നത്. കഴിഞ്ഞ ദിവസം തോപ്പുംപടി സ്വദേശി ഇവിടെ അപകടത്തിൽപ്പെട്ടു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഒരാഴ്ച മുമ്പ് ടാർതിട്ടയിൽ തിട്ടയിൽ തട്ടി മിനിലോറിയിൽ നിന്നും ഇരുമ്പു പൈപ്പ് റോഡിൽ വീണിരുന്നു. മണിക്കൂറുകളെടുത്തു ഇവ തിരികെ വാഹനത്തിൽ കയറ്റാൻ.
പാലത്തിലെ മേൽപാളി ഇളകി ഉരുണ്ടു കൂടിയാണ് തിട്ട രൂപപ്പെടുന്നത്. നാല് വർഷം മുമ്പ്
ഉന്നത നിലവാരത്തിൽ ടാർ ചെയ്തെങ്കിലും രണ്ട് വർഷമേ ഇതിന് ആയുസുണ്ടായിരുന്നുള്ളൂ. കണ്ടെയ്നർ പോലുള്ള വലിയ വാഹനങ്ങൾ കുന്നുകളിൽ ചാടുമ്പോൾ കുലുക്കം താഴെയും അനുഭവപ്പെടാറുണ്ടെന്നു പരിസരവാസികൾ പറഞ്ഞു. ഏതു നിമിഷവും അപകടം പതിയിരിക്കുകയാണെന്നും എത്രയും വേഗം പാലത്തിലെ ടാർതിട്ട മാറ്റി സഞ്ചാര യോഗ്യമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.