tj
കെ.ആർ.പങ്കജാക്ഷൻ റോഡിന്റെ ഉദ്ഘാടനം ടി.ജെ.വിനോദ് എം.എൽ.എ നിർവഹിക്കുന്നു

കൊച്ചി: കൊച്ചി കോർപ്പറേഷൻ 68- ാം ഡിവിഷനിലെ കെ.ആർ. പങ്കജാക്ഷൻ റോഡിന്റെ ഉദ്ഘാടനം ടി.ജെ. വിനോദ് എം.എൽ.എ നിർവഹിച്ചു. എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽനിന്നാണ് നിർമ്മാണത്തിനുള്ള തുക വിനിയോഗിച്ചത്. ഡിവിഷൻ കൗൺസിലർമാരായ ദീപക് ജോയ്, ജോസഫ് അലക്‌സ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി. ജി പ്രമോദ്, കോർപ്പറേഷൻ എക്‌സിക്യുട്ടീവ് എൻജിനിയർ ടി.അശോകൻ തുടങ്ങിയവർ സംസാരിച്ചു.