mulavoor
മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ എം.എം.ഉബൈസിന് മൂവാറ്റുപുഴ അർബൺ ബാങ്ക് ചെയർമാന്നും മുൻ എം.എൽ.എയുമായ ഗോപികോട്ടമുറിയ്ക്കൽ ഉപഹാരം സമ്മാനിക്കുന്നു

മൂവാറ്റുപുഴ: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ മുളൂരിന്റെ കോതമംഗലം പൊലീസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ എം.എം.ഉബൈസിന് മുളവൂരിന്റെ ആദരം. മുളവൂർ പൊന്നിരിക്കപറമ്പിൽ കൊവിഡ് മാനദണ്ഡം പാലിച്ച് ചേർന്ന യോഗത്തിൽ മൂവാറ്റുപുഴ അർബൺ ബാങ്ക് ചെയർമാന്നും മുൻ എം.എൽ.എയുമായ ഗോപികോട്ടമുറിയ്ക്കൽ മുളവൂർ പൗരാവലിയുടെ ഉപഹാരം സമ്മാനിച്ചു . മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് മെമ്പർ ഇ.എം.ഷാജി അദ്ധ്യക്ഷത വഹിച്ചു. പായിപ്ര പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് യു.പി.വർക്കി, പായിപ്ര സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് വി.എസ്.മുരളി, വി. എം. കുഞ്ഞുമോൻ, ഗോപി വള്ളികാട്ടിൽ, എം.എം. ഉബൈസ് എന്നിവർ സംസാരിച്ചു.