kklm
കാക്കൂർ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ നെൽകൃഷി തുടങ്ങിയപ്പോൾ

കൂത്താട്ടുകുളം: കാക്കൂർ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ നെൽകൃഷിക്ക് തുടക്കമായി. കാക്കൂർ മനയ്ക്കൽ ഭാഗത്തെ പുഞ്ചക്കര പത്മിനിയുടെ ഉടമസ്ഥതയിലുള്ള അഞ്ചുപറ നിലത്താണ് വായനശാല പ്രവർത്തകർ കൃഷിയിറക്കിയിരിക്കുന്നത്.ഒരു വർഷം മുമ്പ് ലൈബ്രറി കൗൺസിൽ വായനശാലകൾക്കായി നടത്തിയ മത്സരത്തിൽ മികച്ച നെൽകൃഷി പുരസ്കാരം വായനശാലക്ക് ലഭിച്ചിരുന്നു.പ്രസിഡന്റ് കെ.പി.അനീഷ് കുമാർ സെക്രട്ടറി വർഗീസ് മാണി എന്നിവർ ഞാറ് നട്ട് കൃഷിക്ക് തുടക്കം കുറിച്ചു.ബാലസാഹിത്യകാരൻ ഹരീഷ് ആർ നമ്പൂതിരിപ്പാട്, മനോജ് കുമാർ, പി.കെ പ്രസാദ്, ബീന ജോസ്, ലൈബ്രറേറിയൻ ജെൻസി ജോസ് എന്നിവർ പങ്കെടുത്തു.