മൂവാറ്റുപുഴ: കെ.പി.എസ്.ടി.എ മൂവാറ്റുപുഴ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.ഇ.ഒ ഓഫീസിന് മുന്നിൽ ധർണ നടത്തി. ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്നതിനും അവകാശങ്ങൾ നിഷേധിക്കുന്നതിനുമെതിരെ കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായിട്ടാണ് എ.ഇ.ഒ ഓഫീസിന് മുന്നിൽ ധർണ നടന്നത്. സമരം കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതിയംഗം ദയൻ ഇ.ജി ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ എറണാകുളം ജില്ലാ മീഡിയ സെൽ ചെയർമാൻ ജൂണോ ജോർജ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.എസ്.ടി.എ ജില്ലാകമ്മിറ്റിയംഗം സെലിൻ ജോർജ് , ഡാന്റി ജെ നടുവിലേടം എന്നിവർ സംസാരിച്ചു.