മൂവാറ്റുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റി നടത്തുന്ന വ്യാപാര ബന്ദിനോടാനുബന്ധിച്ച് പേഴക്കപ്പിള്ളി സബ്‌സ്റ്റേഷൻ മുന്നിൽ നടത്തിയ ധാർണ ജില്ല വൈസ് പ്രസിഡന്റ്‌ പി. എ കബീർ ഉദ്ഘടാനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ്‌ കെ. ഇ ഷാജി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വനിതാ വിംഗ് ജില്ല സെക്രട്ടറി സുലൈഖ അലിയാർ , വൈസ് പ്രസിഡന്റ്‌ മാരായ എം. എ നാസർ, പി. എം നവാസ് യൂണിറ്റ് സെക്രട്ടറി മാരായ ജോബി ജോസഫ് , നൗഷീർ കെ. എ യൂത്ത് വിംഗ് യൂണിറ്റ് ട്രഷറർ സഫാൻ വലിയപറമ്പിൽ, അനസ് കൊച്ചുണ്ണി, സജി നെറ്റിലാംകുഴി, അബ്ദുൽ സലാം വനിതാ വിംഗ് യൂണിറ്റ് ട്രഷറർ മിനി ജയൻ എന്നിവർ സംസാരിച്ചു.