കൊച്ചി: എറണാകുളം ജനറൽ ആശുപത്രിക്ക് കൊച്ചി കപ്പൽശാല രണ്ട് ആംബുലൻസുകൾ സമ്മാനിച്ചു. കപ്പൽശാലയുടെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായാണിത്. കപ്പൽശാല ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ ജനറൽ ആശുപത്രി സുപ്രണ്ട് ഡോ. എ. അനിതക്ക് താക്കോലുകൾ കൈമാറി. ചീഫ് ജനറൽ മാനേജർ കെ.ജെ. രമേഷ്, അസിസ്റ്റന്റ് ജനറൽ മാനേജർ സമ്പത്കുമാർ പി.എൻ, ഡെപ്യൂട്ടി മാനേജർമാരായ ശശീന്ദ്രദാസ് പി.എസ്, യൂസഫ് എ.കെ എന്നിവർ പങ്കെടുത്തു. നേരത്തെ ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ വിഭാഗത്തിന് കപ്പൽശാല മൂന്ന് ഹോംകെയർ വാനുകൾ നൽകിയിരുന്നു.