vidyabhavan
ഭാരതീയ വിദ്യാഭവൻ സ്‌കൂൾ പ്രിൻസിപ്പൽമാരുടെ അഖിലേന്ത്യാ സമ്മേളനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുന്നു

കൊച്ചി: ഭവൻസ് സെക്കൻഡറി, സീനിയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെ അഖിലേന്ത്യാ സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രയുടെ ആഭിമുഖ്യത്തിൽ നടത്തിയ വെർച്വൽ സമ്മേളനത്തിൽ കേന്ദ്ര ചെയർമാൻ വേണഗോപാൽ സി. ഗോവിന്ദ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഇ. രാമൻകുട്ടി വിഷയം അവതരിപ്പിച്ചു.

സീനിയർ പ്രിൻസിപ്പൽ സുനിത എസ്, എരൂർ വിദ്യാമന്ദിർ പ്രിൻസിപ്പൽ പാർവതി. ഇ എന്നിവർ പ്രസംഗിച്ചു. കൊച്ചി വൈസ് ചെയർമാൻ ജി. ഗോപിനാഥൻ, സെക്രട്ടറിയും ട്രഷററുമായ കെ. ശങ്കരനാരായണൻ, ശിക്ഷൺ ഭാരതി ഡയറക്ടർ രാകേഷ് സക്‌സേന തുടങ്ങിയവർ പങ്കെടുത്തു.

ഐ.ഐ.എം കോഴിക്കോട് ഡയറക്ടർ ദേബാശിഷ് ചാറ്റർജി, വി.കെ. മാധവ് മോഹൻ എന്നിവർ പ്രഭാഷണം നടത്തി. അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തിൽ കോയമ്പത്തൂർ ചിന്മയമിഷൻ ആചാര്യ സ്വാമിനി വിമലാനന്ദ മുഖ്യാതിഥിയായിരിക്കും.