കൊച്ചി: കേന്ദ്ര സർക്കാരിനെതിരായി 26ന് നടക്കുന്ന പൊതുപണിമുടക്കിനു മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെ കൺവെൻഷൻ സംഘടിപ്പിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി. മനോജ് അദ്ധ്യക്ഷനായിരുന്നു. ട്രേഡ് യൂണിയൻ നേതാക്കളായ ടി.കെ. രമേശൻ, അഷറഫ്, ബിനു വർഗീസ്, കൃഷ്ണൻകുട്ടി, ഷാജി, എ.എൽ. സക്കീർ ഹുസൈൻ, മുളവുകാട് തങ്കപ്പൻ എന്നിവർ പങ്കെടുത്തു.