t
തുരുത്തിയിലെ വ്യാപാര സമൂഹം പ്രതിഷേധ ധർണ നടത്തുന്നു

കുറുപ്പംപടി: കേന്ദ്രസംസ്ഥാന സർക്കാരുകളുടെ വ്യാപാര വിരുദ്ധ നിയമങ്ങൾക്കും കൊവിഡ് മാനദണ്ഡങ്ങളുടെ പേരിൽ വ്യാപാരികളുടെ മേൽ തുടരുന്ന ഉദ്യോഗസ്ഥരുടെ അനാവശ്യ നടപടികൾക്കുമെതിരെ തുരുത്തിയിലെ വ്യാപാര സമൂഹം പ്രതിഷേധിച്ചു. ജി.എസ്.ടി ജനദ്രോഹ നടപടികൾ പിൻവലിക്കുക, വഴിയോരക്കച്ചവടങ്ങൾ കർശനമായി നിയന്ത്രിക്കുക, അനാവശ്യ പിഴ ഈടാക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉന്നയിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടന്ന പ്രതിഷേധത്തിന് യൂണിറ്റ് സെക്രട്ടറി ആന്റണി പോൾ പ്രസിഡന്റ് പി.പി. കുര്യാക്കോസ്, ട്രഷറർ സി.വി. ഷിബിൻ തുടങ്ങിയവർ നേതൃത്വം നൽകി.