കോലഞ്ചേരി: കേരള എൺവയൺമെന്റ് ആൻഡ് നേച്ചർ അസോസിയേഷൻ കെനയുടെ സംസ്ഥാനത്തെ മികച്ച ഗ്രാമീണ പരിസ്ഥിതി ക്ലബ്ബ് ,സംഘടന പ്രവർത്തകനും, മികച്ച ഗ്രാമീണ പരിസ്ഥിതി സൗഹാർദ്ദ സഹകരണ ബാങ്ക് പ്രസിഡന്റ് പുരസ്കാരത്തിനുമുള്ള അവാർഡ് പ്രഖ്യാപിച്ചു. ട്രീ പണ്ടപ്പിള്ളി കോഡിനേ​റ്റർ അഡ്വ. ദീപു ജേക്കബ് മികച്ച ഗ്രമീണ പരിസ്ഥിതി സംഘടനയ്ക്കും, ബാങ്ക് പ്രസിഡന്റിനുള്ള അവാർഡ് മനോജ് മൂത്തേടനും നല്കും. കഴിഞ്ഞ 2 വർഷത്തെ പ്രവർത്തനങ്ങൾ പരിശോധിച്ചാണ് അവാർഡ് നൽകുന്നത്. 5ന് എറണാകുളം രാമവർമ ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ മേജർ രവി അവാർഡ് നൽകുമെന്ന് കമ്മി​റ്റി ചെയർമാൻ ജോൺ പെരുവന്താനം പറഞ്ഞു.