കൊച്ചി: ഇടതു സർക്കാർജീവനക്കാരുടെയും അദ്ധ്യാപകരുടെയും അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരായി കേരള പ്രൈവറ്റ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എ.ഇ.ഒ. ഓഫീസിനു മുൻപിൽ ധർണ സംഘടിപ്പിച്ചു. സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം ടി.യു. സാദത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹാഫിസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ലില്ലി ജോസഫ്, കെ.എ. റിബിൻ, സബ് ജില്ലാ ട്രഷറർ ജോർജ് ജോസഫ്, ഷൈനി ബെന്നി, ടീന സേവ്യർ , കെ.ബി. നിസാം എന്നിവർ സംസാരിച്ചു.