തൃക്കാക്കര : ജില്ലാ പഞ്ചായത്തിന്റെ അഞ്ചുവർഷത്തെ വികസന നേട്ടങ്ങൾ വിവരിക്കുന്ന എറണാകുളം ജില്ലാ പഞ്ചായത്ത് വികസനരേഖ പ്രകാശിപ്പിച്ചു. ജില്ലാ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഡോളി കുര്യാക്കോസ് വികസനരേഖ മുൻ പ്രസിഡന്റ് ആശാ സനലിന് നൽകി പ്രകാശനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. എ. അബ്ദുൾ മുത്തലിബ്, സ്ഥിരംസമിതി അംഗങ്ങളായ സി.കെ. അയ്യപ്പൻകുട്ടി, ജാൻസി ജോർജ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ശാരദ മോഹൻ, സെക്രട്ടറി അജി ഫ്രാൻസിസ്, ഫിനാൻസ് ഓഫീസർ ജോബി തോമസ് എന്നിവർ സന്നിഹിതരായിരുന്നു.