കാലടി :ആദിവാസി വിഭാഗമായ ഉള്ളാട സമുദായക്കാർക്കായി കാഞ്ഞൂർ സർവീസ് സഹകരണ ബാങ്ക് ഒരു ഏക്കർ സ്ഥലത്ത് ഔഷധ ചെടി ക്യഷി തുടങ്ങി.കാഞ്ഞൂർ സർവീസ സഹകരണ ബാങ്ക്, എടത്തല അൽ അമീൻ കോളേജ് സഹ കരണത്തോടെ ഉന്നത ഭാരത് അഭയാൻ പദ്ധതിയുമായി സഹകരിച്ചാണ് ഉള്ളാട സമുദായത്തിൽപ്പെട്ട 10 കുടുംബങ്ങളെ ഉൾക്കൊള്ളിച്ച് ഔഷധചെടി കൃഷി തുടങ്ങുന്നത്. സഹകരണ സംഘം അസി രജിസ്ട്രാർ എ. എക്സ്. ഗീത അൽ അമീൻ കോളേജ് പ്രിൻസിപ്പൽ ഡോ.സുനികുര്യൻ എന്നിവർ ചേർന്ന് ഉത്ഘാടനം നിർവ്വഹിച്ചു .സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ .എം.ബി.ശശിധരൻ അദ്ധ്യക്ഷനായി. നീലഉമ്മം , നീലകൊടുവേലി, ചിറ്റമൃത് , കറ്റാർവാഴ എന്നിവയാണ് കൃഷി ചെയ്യുന്നത്.