തൃക്കാക്കര : ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡി സ്കീമിൽ സൗരോർജ നിലയം സ്ഥാപിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ www.buymysun.com വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ആദ്യ മൂന്ന് കിലോവാട്ടിന് 40 ശതമാനം സബ്സിഡിയും അധികമായി വരുന്ന പത്ത് കിലോവാട്ട് വരെയുള്ള നിലയങ്ങൾക്ക് ഓരോ കിലോ വാട്ടിനും 20 ശതമാനം സബ്സിഡിയും ലഭ്യമാകും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.