കൊച്ചി: മുന്നാക്ക ജാതി സംവരണത്തിനെതിരെ 9ന് സംവരണ സമുദായ മുന്നണി ജില്ല കളക്ടറേറ്റുകൾക്ക് മുമ്പിൽ ഉപവാസധർണ നടത്തും. അഞ്ച് പ്രവർത്തകർ വീതം പങ്കെടുക്കും. സമരപരിപാടിക്ക് അന്തിമരൂപം നൽകാൻ സംഘടന ഭാരവാഹികളുടെ യോഗം 6ന് വൈകിട്ട് നാലിന് കലൂർ മണപ്പാട്ടി പറമ്പിന് സമീപത്തെ മെക്ക ഹെഡ്ക്വാർട്ടേഴ്സിൽ ചേരുമെന്ന് മെക്ക ജനറൽ സെക്രട്ടറി എൻ.കെ. അലി അറിയിച്ചു.