library
പോഞ്ഞാശ്ശേരി സഹൃദയ ലൈബ്രറിയുടെ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വനിതാ സംഗമവും മൊമെന്റോ വിതരണവും മാധ്യമ പ്രവർത്തക അഡ്വ.ഷബ്‌ന സിയാദ് ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: പോഞ്ഞാശ്ശേരി സഹൃദയ ലൈബ്രറിയുടെ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാ സംഗമവും മൊമെന്റോ വിതരണവും നടത്തി. വനിതാ വേദി പ്രസിഡന്റ് റജീന ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പ്രശസ്ത മാധ്യമ പ്രവർത്തക അഡ്വ.ഷബ്‌ന സിയാദ് ഉദ്ഘാടനം നിർവഹിച്ചു. യുവ എഴുത്തുകാരി അമിന മുംതാസിനുള്ള മെമന്റോയും ചടങ്ങിൽ നൽകി. വനിതാ വേദി സെക്രട്ടറി ഷബ്‌ന ടീച്ചർ, ഇമാം ഖസാലി ട്രെസ്റ്റ് ചെയർമാൻ കെ എസ് നൗഷാദ്, അമിന മുംതാസ്, ഐഷ സലീം, സുമയ്യ വീരാസ്, അമിന അഷ്രഫ്, റാഫിയ ടീച്ചർ എന്നിവർ സംസാരിച്ചു.