കാലടി : ഈറ്റ, കാട്ടുവള്ളി, തഴ, സ്വയംതൊഴിൽ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് ക്ഷേമനിധി കാർഡ് വിതരണം ചെയ്തു. സി.ഐ.ടി.യു അങ്കമാലി ഏരിയാ സെക്രട്ടറി ടി.പി. ദേവസി ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്ക് ബോർഡ്‌ മെമ്പർ രമണി വേലായുധൻ അദ്ധ്യക്ഷയായി . എ.കെ. ബേബി, എം.കെ. എൽദോ, എൽദോസ് എം .ജോൺ, ടോണി പള്ളിപ്പാടൻ എന്നിവർ സംസാരിച്ചു.