കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ മികച്ച വിദ്യാലയമായി പുറ്റുമാനൂർ സർക്കാർ സകൂളിനെ വളർത്തിയെടുക്കാൻ നേതൃത്വം നൽകിയ ജനപ്രതിനിധികളെ സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വേലായുധൻ, വൈസ് പ്രസിഡന്റ് അംബിക നന്ദനൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.കെ. പോൾ, സോഫി ഐസക്ക് ,ബ്ലോക്ക് പഞ്ചായത്തംഗം ഗീതാ സുകുമാരൻ, മെമ്പർമാരായ ലിസി ഏലിയാസ്, ലീനാ മാത്യു, മഞ്ജു വിജയധരൻ എന്നിവരെയാണ് ആദരിച്ചത്. പി.ടി.എ പ്രസിഡന്റ് എൻ.യു. ബിജു, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് കെ.എസ്. മേരി, എൻ.യു. മാത്യു, ആർ ഹരിഹരൻ, എൻ.കെ.കൃഷ്ണജ എന്നിവർ സംസാരിച്ചു.