കൊച്ചി: എറണാകുളം എസ്.ആർ.വി. സ്‌കൂൾ പൂർവ വിദ്യാർത്ഥി സംഘടന സംഘടിപ്പിക്കുന്ന ആഗോളസംഗമം ഡിസംബർ 20ന് നടക്കും. ആഗോള സംഗമത്തിന്റെ വെബ്‌സൈറ്റ് ലോഞ്ചിംഗ് ഇന്ന് രാവിലെ പത്തിന് ടി.ജെ. വിനോദ് എം.എൽ.എ നിർവഹിക്കും. ജി.സി.ഡി.എ ചെയർമാൻ പി.ബി. സലിം, എസ് ആർ വി സ്‌കൂൾ പൂർവവിദ്യാർഥി സംഘടനാ പ്രസിഡന്റ് ഡോ. എ.കെ. സഭാപതി, എസ്.ആർ.വി ഗ്ലോബൽ മീറ്റ് ചെയർമാൻ പ്രൊഫ. ബി.ആർ. അജിത് തുടങ്ങിയവർ പങ്കെടുക്കും.
സ്‌കൂളിന്റെ 175-ാം വാർഷികത്തോട് അനുബന്ധിച്ചാണ് പൂർവ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ആഗോളസംഗമം നടത്തുന്നത്. സ്‌കൂൾ കാമ്പസിൽ നടക്കുന്ന ചടങ്ങിൽ 200 പേരും രാജ്യത്തിനകത്തും പുറത്തുമുള്ള രണ്ടായിരത്തോളം പൂർവവിദ്യാർത്ഥികൾ വെർച്വൽ മീറ്റിംഗ് വഴിയുമായിരിക്കും സംഗമത്തിൽ പങ്കെടുക്കുക.