കാലടി: കാലടി പഞ്ചായത്തിനെയും മഞ്ഞപ്ര പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഹെൽത്ത് സെന്റർ സെന്റ് പാട്രിക് ലിങ്ക് റോഡിന്റെ ഉദ്ഘാടനം ബെന്നി ബെഹനാൻ എം.പി നിർവഹിച്ചു. ശിലാഫലക അനാഛാദനം റോജി എം.ജോൺ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സാംസൺ ചാക്കോ അദ്ധ്യക്ഷനായി. അടുത്ത സാമ്പത്തിക വർഷത്തിൽ ആവശ്യമായ ഫണ്ട് വകകൊള്ളിക്കുമെന്ന് റോജി എം.ജോൺ എം.എൽ. എ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എം വർഗീസ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റെന്നി പാപ്പച്ചൻ, എൽസി വർഗീസ്, എസ്എ.ൻ.ഡി.പി യോഗം ഭാരവാഹികളായ ജയൻ, എൻ ശങ്കരൻ, ബിനു പാറയ്ക്ക, ജോർജ്ജ് പങ്കെടുത്തു.