ആലുവ: 37 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന എടയപ്പുറം എരുമത്തല ഗവ. എൽ.പി സ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് സൗത്ത് ജലീൽ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഭിലാഷ് അശോകൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കുഞ്ഞുമുഹമ്മദ് സൈതാലി, പഞ്ചായത്ത് അംഗങ്ങളായ ലിസി സെബാസ്റ്റ്യൻ, സാഹിദ അബ്ദുൽസലാം, സതി ലാലു, പ്രീത റെജി കുമാർ, ബീന ബാബു, എൽസി ജോസഫ്, സ്കൂൾ പ്രധാനാദ്ധ്യാപിക രാധ എന്നിവർ പങ്കെടുത്തു. കീഴ്മാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തിയാണ് പണം അനുവദിച്ചത്.