നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കൊവിഡ് പരിശോധനാ സൗകര്യം ഇന്നാരംഭിക്കും. ആർ.ടിപി.സി.ആർ പരിശോധനയുടെ ഫലം എട്ടുമണിക്കൂറിനുള്ളിലും ആന്റിജൻ പരിശോധനാഫലം പതിനഞ്ചു മിനിട്ടിനുള്ളിലും ലഭിക്കും. ആർ.ടിപി.സി.ആറിന് 2100 രൂപയും ആന്റിജൻ ടെസ്റ്റിന് 625 രൂപയുമാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്ക്. കിൻഡർ ആശുപത്രിയുമായി സഹകരിച്ചാണ് സിയാൽ ഈ സംവിധാനം നടപ്പിലാക്കുന്നത്. ടി1, ടി3 ടെർമിനലുകളുടെ അറൈവൽ ഭാഗത്ത് സജ്ജമാക്കിയിട്ടുള്ള കൗണ്ടറുകൾ 24 മണിക്കൂറും പ്രവർത്തിക്കും. പൊതുജനങ്ങൾക്കും സൗകര്യം ഉപയോഗിക്കാം.