പറവൂർ: കേരള സർക്കാർ നടപ്പിലാക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയുടെ ഭാഗമായി ചേന്ദമംഗലം വില്ലേജ് ഓഫീസിന്റെ കെട്ടിട നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. വി.ഡി. സതീശൻ എം.എൽ.എ ശിലാഫലക അനാച്ഛാദനവും പട്ടയവിതരണവും നിർവഹിച്ചു. പറവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ്, പറവൂർ തഹസിൽദാർ എം.എച്ച്. ഹരീഷ്, ടി.ഡി. സുധീർ, ടി.ആർ. ബോസ്, കെ.പി. വിശ്വനാഥൻ, പി.ആർ. സൈജൻ, ഭൂരേഖ വിഭാഗം തഹസിൽദാർ കെ.വി. അംബ്രോസ് തുടങ്ങിയവർ പങ്കെടുത്തു.