നെടുമ്പാശേരി: കേരള റീട്ടെയിൽ ഫുട്ട് വെയർ അസോസിയേഷൻ പ്രഥമ സംസ്ഥാന കൺവെൻഷൻ നവംബർ എട്ടിന് അത്താണി എയർ ലിങ്ക് കാസ്റ്റിലിൽ നടക്കുമെന്ന് പ്രസിഡന്റ് മുജീബ് റഹ്മാൻ പരപ്പനങ്ങാടി, ജനറൽ സെക്രട്ടറി ടി. നൗഷൽ തലശേരി എന്നിവർ അറിയിച്ചു. കൊവിഡ് മാനദണ്ഡം പൂർണമായി പാലിച്ചായിരിക്കും കൺവെൻഷൻ.

രാവിലെ 9ന് പതാക ഉയർത്തൽ. ഉച്ചയ്ക്ക് ഒന്നിന് ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ വി.കെ.സി. മുഹമ്മദ് കോയ, അൻവർ സാദത്ത് എന്നിവർ മുഖ്യാതിഥികളായിരിക്കും. പി.സി. ജേക്കബ്, സി.കെ. ജലീൽ, സലീം കൊല്ലം, ബാബു മാളിയേക്കൽ, നസീം ഹംസ, ധനീഷ് ചന്ദ്രൻ, നാസർ പാണ്ടിക്കാട്, ഹുസൈൻ കുന്നുകര എന്നിവർ സംസാരിക്കും.