ആലുവ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടമശേരി കുഴിക്കാട്ടകത്തുട്ട് വീട്ടിൽ എൻ.എ. രാജൻ (63) മരിച്ചു. അർബുദ രോഗത്തിന് അൻവർ പാലിയേറ്റീവ് കെയർ ക്ലിനിക്കിൽ ചികിത്സയിലായിക്കുമ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ: പ്രസന്ന. മകൾ: ടീന.